ശ്രീകണ്ഠപുരം: പയ്യാവൂർ റോഡരികിൽ കാട് വളർന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ശ്രീകണ്ഠപുരം ടൗണിൽ നിന്ന് പയ്യാവൂരിലേക്കുള്ള പ്രധാന പാതയിൽ പഴയങ്ങാടി, പൊടിക്കളം, കൂട്ടുമുഖം, എള്ളരിഞ്ഞി, ചുണ്ടപ്പറമ്പ് വരെ പല ഭാഗത്തും കാട് റോഡിലേക്ക് ഇറങ്ങിയിട്ടുണ്ട്.
ശ്രീകണ്ഠപുരം നഗരസഭയിലെ പഴയങ്ങാടി അമ്മൻകോട്ടം ക്ഷേത്രപരിസരത്താണ് കാട് വാഹന യാത്രക്കാർക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കാട് ഇടതൂർന്ന് വളർന്നപ്പോൾ മാലിന്യം നിക്ഷേപിക്കുന്നത് രൂക്ഷമായി. മാലിന്യനിക്ഷേപകരെ കണ്ടെത്താൻ നിരീക്ഷണ കാമറയും സ്ഥാപിച്ചു. റോഡിന്റെ ഒരുഭാഗത്ത് പുഴയായതിനാൽ മാലിന്യം വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്.